ഡോ. പി സി ശശീന്ദ്രന്‍ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ താത്കാലിക വി സിയായി ചുമതലയേറ്റു

മലപ്പുറം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ താത്കാലിക വിസിയായി ഡോ. പി സി ശശീന്ദ്രന്‍ ചുമതലയേറ്റു. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് ചാൻസലർ കൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് വി.സി എം ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. സിദ്ധാര്‍ത്ഥന്റെ കുടുബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും ചുമതലയേറ്റ ഡോ. പി സി ശശീന്ദ്രന്‍ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥന്റെ മരണത്തെ തുടര്‍ന്ന് വെറ്ററിനറി സർവ്വകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

സിദ്ധാർഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്നു പറഞ്ഞ ഗവർണർ സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

More Stories from this section

family-dental
witywide