വൈറ്റ് ഹൗസ് ഗേറ്റിൽ വാഹനം ഇടിച്ച് അപകടം; ഡ്രൈവർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ : ശനിയാഴ്ച രാത്രി വൈറ്റ് ഹൗസിലെ ഗേറ്റിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. വൈറ്റ് ഹൗസ് സമുച്ചയത്തിൻ്റെ പുറത്തെ ഗേറ്റിൽ രാത്രി 10.30ന് ആയിരുന്നു അപകടം. ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ച വ്യക്തിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. അതീവ സുരക്ഷ മേഖലയായതിനാൽ അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടേ പുറത്തുവീടു. അതുകൊണ്ടു തന്നെ അപകട കാരണമോ അപകടം എങ്ങനെ നടന്നു തുടങ്ങിയ വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസിന് ഒരു ഭീഷണിയുമില്ലെന്നും രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.

മാരകമായ അപകടത്തിന്റെ വിവരം രഹസ്യാന്വേഷണ ഏജൻസി വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് കൈമാറി

Driver Dies After Crashing White House Gate Crash