‘ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക്’; മാത്രം മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം, ബഹിഷ്കരിക്കുമെന്ന് ഡ്രൈവിങ് സ്കൂൾ അസോ.

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള മന്ത്രി ​ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷധം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്ന് ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്‌ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം. നിലവില്‍ തീയതി കിട്ടിയ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണമെന്നും സംഘടനയുടെ ആവശ്യപ്പെട്ടു.

ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിർദേശം നൽകിയത്. സാധാരണ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുക. ഇത് 50 ആയി ചുരുക്കുമ്പോള്‍ എന്തെല്ലാം മാനദണ്ഡം പാലിക്കണമെന്ന് കാര്യത്തിൽ വ്യക്തതയില്ല. മെയ് ഒന്ന് മുതല്‍ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. ടെസ്റ്റിനുള്ള പുതിയ ട്രാക്കില്‍ 30 പേര്‍ക്ക് മാത്രമാണ് പരീക്ഷ നടത്താനാകുക. ട്രാക്ക് നിര്‍മ്മിക്കാനുള്ള ചെവലിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ടെസ്റ്റ് 30 ആയി ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനിൽക്കെയാണ് പുതിയ നിർദേശം.

Driving school association to protest KB Ganesh Kumar decision on driving test