
ബെംഗളൂരു: മദ്യപിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ അമൃതഹള്ളിയിലുള്ള സിന്ധി കോളേജിലാണ് സംഭവം. കോളജില്‍ ഒരു പരിപാടിക്കിടെ മദ്യപിച്ചെത്തിയ ഭാര്‍ഗവ് എന്ന വിദ്യാര്‍ത്ഥിയോട് കോളേജില്‍ കയറാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ റോയ് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്.
കോളേജിന്റെ ഗേറ്റിനു സമീപം വിദ്യാര്‍ത്ഥിയെ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ബീഹാറില്‍ നിന്നുള്ള സെക്യൂരിറ്റി ഗാര്‍ഡ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഭാര്‍ഗവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.