ഏർലി വോട്ടിങ്; യുഎസ് തിരഞ്ഞെടുപ്പ് ലാൻഡ്സ്കേപ്പിനെ തന്നെ പുനർനിർമിക്കാൻ പോന്ന സംവിധാനം

യു.എസ്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറിയിരിക്കയാണ് ഏർലി വോട്ടിങ്. തിരഞ്ഞെടുപ്പിന് ദിവസത്തിനു മുൻപുതന്നെ വോട്ടുചെയ്യാൻ ഇത് വോട്ടർമാർക്ക് അവസരം ഒരുക്കുന്നു. ഈ സൌകര്യം മൂലം ഒരു വലിയ വിഭാഗം ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്തൽ കൂടുതൽ പ്രാപ്യവും ലളിതവുമായി.

അനുയായികളോട് നേരത്തെ വോട്ടുചെയ്യാൻ അഭ്യർഥിച്ചിരിക്കയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും. 2020നെ അപേക്ഷിച്ച് ഏർലി വോട്ടിങ് ശതമാനം കുറവാണ്. അത് കൊവിഡ് കാലമായതിനാൽ നിരവധി പേർ അക്കാലത്ത് നേരത്തെ തന്നെ വോട്ട് ചെയ്തിരുന്നു. 36.9 ശതമാനം വോട്ടർമാർ നേരത്തേ വോട്ട് രേഖപ്പെടുത്തി. 43 ശതമാനംപേർ തപാൽവോട്ടും പ്രയോജനപ്പെടുത്തി. 20.6 ശതമാനം മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്തത്.

വെർജീനിയ, മിനസോട്ട, സൗത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 20-നുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. യുഎസിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിൽ ഒക്‌ടോബർ ഏഴിന് ഏർലി വോട്ടിങ് തുടങ്ങി. ടെക്സസിൽ ഒക്‌ടോബർ 21-ന് തുടങ്ങും. ഇവിടെ നാലുവരെ ഏർലി വോട്ടിങ്ങുണ്ട്.

ചരിത്രപരമായി യാഥാസ്ഥിതികവും ജനസംഖ്യാനുപാതം മാറുന്നതുമായ ടെക്സസിൽ നവംബർ ഒന്നിന് ഏർലി വോട്ടിങ് അവസാനിക്കും. വലിയ ജനസംഖ്യയും രാഷ്ട്രീയ മാറ്റങ്ങളും ദേശീയ ഫലങ്ങളെ സ്വാധീനിക്കുന്ന കാലിഫോർണിയ, ടെക്സസ് പോലുള്ള സംസ്ഥാനങ്ങളിൽ, അന്തിമഫലം നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഏർലി വോട്ടിങ്ങിനു കഴിഞ്ഞേക്കും.

2016-ൽ 17.5 ശതമാനം ഏർലി വോട്ടും 21.6 ശതമാനം തപാൽവോട്ടും ചെയ്തപ്പോൾ, 61.5 ശതമാനം വരുന്ന ഭൂരിപക്ഷം തിരഞ്ഞെടുപ്പ് ദിവസമാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഏർലി വോട്ടിങ് ശതമാനം വർധിച്ചുവരുകയാണ്.

കാലിഫോർണിയ, ഒറിഗൻ പോലുള്ള സംസ്ഥാനങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സൗകര്യമൊരുക്കുന്നത്. 2016 ആയപ്പോഴേക്കും കൂടുതൽ സംസ്ഥാനങ്ങൾ ഏർലി വോട്ടിങ് വിപുലമാക്കി. 2020-ൽ മിക്ക സംസ്ഥാനങ്ങളിലും ഈ സൗകര്യം നിലവിൽവന്നു.

എന്നാൽ, അലബാമയിൽ ഏർലി വേട്ടിങ്ങിന് കാരണം വേണം അസുഖമോ യാത്രയോ പോലുള്ള കാരണം ഹാജരാക്കണം. ചില സംസ്ഥാനങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും,നേരത്തെയുള്ള വോട്ടിംഗ് വോട്ടിങ് ശതമാനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
നേരത്തെ തുടങ്ങുന്ന വോട്ടിംഗ് കാലയളവുകളും ഗണ്യമായ പോളിംഗും പ്രതീക്ഷിക്കുന്നതുമായതിനാൽ, ഏർലി വോട്ടിംഗ് തിരഞ്ഞെടുപ്പ് ലാൻഡ് സ്കേയ്പ് തന്നെ പുനർനിർമ്മിച്ചേക്കാം.

Early Voting may reshape the US electoral landscape

Also Read

More Stories from this section

family-dental
witywide