ഫിലിപ്പീന്‍സില്‍ ഭൂകമ്പം: 6.0 തീവ്രത രേഖപ്പെടുത്തി, തുടര്‍ചലന മുന്നറിയിപ്പ്

മനില: ഫിലിപ്പീന്‍സില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. മധ്യ ഫിലിപ്പീന്‍സിലെ ലെയ്റ്റ് പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജിയാണ് വിവരം പുറത്തുവിട്ടത്.

പ്രാദേശിക സമയം, വെള്ളിയാഴ്ച വൈകീട്ട് 6.16നാണ് ഭൂചലനം ഉണ്ടായത്. തീരദേശ നഗരമായ ദുലാഗില്‍ നിന്ന് ഏകദേശം 32 കിലോമീറ്റര്‍ തെക്കുകിഴക്കായി 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവ കേന്ദ്രം. പ്രവിശ്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം തുടര്‍ചലനങ്ങള്‍ക്ക് കാരണമാകുമെന്നും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും അറിയിപ്പുണ്ട്. പതിവായി ഭൂകമ്പമുണ്ടാകുന്ന ഇടമാണ് ഫിലിപ്പീന്‍സ്.