
ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന 46 – മത് എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ ( 11550 Luna Road, Farmers Branch, Tx 75234).
മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തിത്തോസ് ക്രിസ്തുമസ് – ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട അനേകം ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ്.മേരിസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ്. വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട 21 ഇടവകകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 45 വര്‍ഷമായി ഡാളസില്‍ നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയര്‍ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കല്‍ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്.
വൈദീകര്‍ ഉള്‍പ്പടെ 22 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോള്‍ തോട്ടക്കാട്ട് (പ്രസിഡന്റ്) റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറല്‍ സെക്രട്ടറി), എല്‍ദോസ് ജേക്കബ് (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), എന്നിവര്‍ അറിയിച്ചു.