സിഎംആര്‍എല്‍ ഉദ്യോഗസ്ഥർക്ക് ഇഡിയുടെ നോട്ടീസ്, നാളെ ഹാജരാകണം; മാസപ്പടി കേസിൽ വീണയെയും ചോദ്യംചെയ്തേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനടക്കമുള്ളവർ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിത്തു. ഇക്കാര്യം ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ ഉദ്യോഗസ്ഥർക്ക് ഇ ഡി നോട്ടീസ് നൽകുകയും ചെയ്തു. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നാണ് സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരോട് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. സി എം ആര്‍ എല്ലിൽ ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ഇ ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. അതിനിടെ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide