‘ഒരു നയം ലോകാവസാനം വരെ തുടരാനാകുമോ’? വിദേശ സ്വകാര്യ നിക്ഷേപത്തെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒരിക്കൽ ഒരു നയം സ്വീകരിച്ചാൽ ആ നയം ലോകാവസാനം വരെ തുടണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചാണെങ്കിൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണം. വിദ്യാഭ്യാസ മേഖലയിൽ ഒരിക്കൽ ഒരു നിലപാട് സ്വീകരിച്ചതുകൊണ്ട് എന്നും അത് അങ്ങനെ തുടരണമെന്ന് പറയുന്നത് ശരിയല്ലെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ നയം മാറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് നാം കാണുന്നത്. അത് അങ്ങനെ തന്നെ തുടരണമെന്നാണ് വിമർശിക്കുന്നവരുടെ അഭിപ്രായമെന്നും വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. നമ്മുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതിന് പരിഹാരം കാണാനായാണ് വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാൻ തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

ദില്ലിയിലെ കേരളത്തിൻ്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. മോദി ഏകാധിപതിയാവുകയാണ്. എല്ലാ ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോയെന്നും ശിവൻകുട്ടി ചോദിച്ചു.

Education Minister supports foreign private investment in Kerala higher education sector

More Stories from this section

family-dental
witywide