ആത്മവിശ്വാസം കുറഞ്ഞു: കമലാ ഹാരിസ് തോൽക്കുമെന്ന ആശങ്ക പങ്കുവച്ച് ഡെമോക്രാറ്റുകൾ

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ്  കമലാ ഹാരിസ് തോൽക്കുമെന്ന ആശങ്ക ഡെമോക്രാറ്റിക് വൃത്തങ്ങളിൽ വർധിച്ചുവരുന്നതായി സൂചന. 
ഹില്ലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഡെമോക്രാറ്റുകൾ ഇപ്പോഴും ഹാരിസിന് വിജയിക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, 7 സ്വിങ് സ്റ്റേറ്റുകളിലെ മാർജിൻ വളരെ ചെറുതായതിനാൽ ചെറിയ മാറ്റങ്ങൾ പോലും നിർണായകമാണ് എന്ന് കരുതുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത് മത്സരം ട്രംപിന് അനുകൂലമായി നീങ്ങുന്നു എന്നാണ്. 
സാധാരണയായി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ  ഡെമോക്രാറ്റുകൾക്ക് സാധ്യതയുള്ള  മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ  സംസ്ഥാനങ്ങൾ ഇത്തവണ ട്രംപിനെ തുണയ്ക്കും എന്നാണ് കരുതപ്പെടുന്നത്. വിസ്കോൺസിനിൽ, ട്രംപ് ഉറപ്പിച്ച മട്ടാണ്.  അതേസമയം മിഷിഗണിലെ അറബ് അമേരിക്കൻ വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം  ഡെമോക്രാറ്റുകളെ ആശങ്കപ്പെടുത്തുന്നു. ”കമല ജയിക്കുമോ എന്നു ചോദിച്ചാൽ ചിലപ്പോൾ ജയിക്കും എന്നു പറയാം. ഉറപ്പിച്ചു പറയാനുള്ള വിശ്വാസമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല” – ഒരു ഡെമോക്രാറ്റ് അനുകൂലി  ദ് ഹില്ലിനോട് പറഞ്ഞു. 
പെൻസിൽവാനിയയിൽ വിജയിക്കുക,  നോർത്ത് കരോലിനയെയും നെവാഡയെയും സുരക്ഷിതമാക്കുക എന്നതാണ് ഹാരിസിൻ്റെ വിജയത്തിലേക്കുള്ള  സാധ്യത. എന്നിരുന്നാലും, ഈ സംസ്ഥാനങ്ങളും അരിസോണയും ജോർജിയയും കമലയ്ക്കു പിന്നിൽ ഉറച്ചു നിൽക്കുമോ എന്ന് ഉറപ്പില്ല. 
നിരുത്സാഹപ്പെടുത്തുന്ന വാർത്തകൾ ഉണ്ടായിരുന്നിട്ടും, ചില ഡെമോക്രാറ്റുകൾ ഹാരിസിൻ്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നു, മത്സരത്തിൻ്റെ അവസാന ദിവസങ്ങളിൽ കമലയുടെ ശക്തമായ പ്രചാരണ പരിപാടികൾ അവരെ രക്ഷിക്കുമെന്നാണ് അവരുടെ അഭിപ്രായം.  ഹാരിസ് തൻ്റെ ഭൂരിഭാഗം സമയവും സ്വിങ് സ്റ്റേറ്റുകളിൽ ചെലവഴിക്കും. 

 Election Slipping Away from Kamala democrats think so 

More Stories from this section

family-dental
witywide