
കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍)ഏലിയാമ്മ ലൂക്കാ (95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3.30ന് കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത ഇറവിമംഗലം കുഴുപ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ തൊമ്മന്‍ലൂക്കാ. മക്കള്‍; ചിന്നമ്മ, സിസ്റ്റര്‍ മേരി ലൂക്ക് സെന്റ് ജോസഫ് കോണ്‍വന്റ് ഭുവനേശ്വര്‍, തോമസ് പി.എല്‍ (റിട്ട. സെക്ഷന്‍ സൂപ്പര്‍വൈസര്‍ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടിമാര്‍ട്ടിന്‍ (യുഎസ്എ), മോളി, ആന്‍സി സുനില്‍ (യുഎസ്എ). മരുമക്കള്‍: കുറുപ്പന്തറ കുറ്റിപറിച്ചകാലായില്‍ പരേതനായ ഫിലിപ്പ്, കരിങ്കുന്നം കള്ളിയ്ക്കല്‍ സീനാ തോമ്മസ് മോനിപ്പള്ളി ഞരളക്കാട്ടുകുന്നേല്‍ മാര്‍ട്ടിന്‍, കരിങ്കുന്നം കള്ളിയ്ക്കല്‍ സുനില്‍കുരുവിള( മൂവരും യുഎസ്എ).













