ട്രംപിനെതിരെ ഗൂഗിള്‍ സെര്‍ച്ച് നിരോധനം ഏര്‍പ്പെടുത്തിയോ? ആരോപണവുമായി മസ്‌ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും രംഗത്ത്. ട്രംപിനെതിരായ വധശ്രമവുമായി ബന്ധപ്പെട്ട തിരയലുകളില്‍ ഗൂഗിള്‍ ഇടപെടുന്നുവെന്നും അതുമായി ബന്ധപ്പെട്ട തിരയലുകള്‍ മറയ്ക്കുന്നുവെന്നും ആരോപിച്ച് ട്രംപിന്റെ മകന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും കമലാ ഹാരിസിനെ സഹായിക്കാനുമാണ് ഗൂഗിള്‍ ശ്രമമെന്നും ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തിലുള്ള ഗൂഗിളിനെതിരെ ടെസ്ല ഉടമയും സ്പേസ് എക്സ് സിഇഒയുമായി ഇലോണ്‍ മസ്‌കും എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ഇടപെട്ടാല്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കി. ‘പ്രസിഡന്റ് ഡോണാള്‍ഡ്’ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ ‘പ്രസിഡന്റ് ഡോണാള്‍ഡ് ഡക്ക്’, ‘പ്രസിഡന്റ് ഡോണാള്‍ഡ് റീഗന്‍’ എന്നിങ്ങനെയുള്ള സെര്‍ച്ച് റിസള്‍ട്ടാണ് ലഭിക്കുകയെന്ന് സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് മസ്‌ക് പരിഹസിച്ചു. മാത്രമല്ല, ട്രംപിന് ഗൂഗിള്‍ സെര്‍ച്ച് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും മസ്‌ക് ചോദിച്ചു.

മസ്‌കിന്റെ പരാമര്‍ശത്തോട് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഒരു എക്‌സ് ഉപയോക്താവ് ‘ഗൂഗിള്‍ ഡെമോക്രാറ്റുകളുടെ ഉടമസ്ഥതയിലുള്ളതാണ്’ എന്ന് പോസ്റ്റ് ചെയ്തു. എക്‌സും പല അക്കൗണ്ടുകളെ നിരോധിക്കാറില്ലേയെന്ന് ചിലര്‍ തിരിച്ചുചോദിച്ചിട്ടുമുണ്ട്.

More Stories from this section

family-dental
witywide