
എക്‌സ് എ.ഐയുടെ സൂപ്പര്‍ കമ്പ്യൂട്ടറിനായി ഇലോണ്‍ മസ്‌ക് ഒരു ഇടം കണ്ടെത്തിയിരിക്കുന്നു. യു.എസിലെ മെംഫിസില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ എക്‌സ് എ.ഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവിടെ ഒരു ഫാക്ടറി സ്ഥാപിക്കാനാണ് നീക്കം. പുതിയ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് മുതല്‍ തന്നെ ടെന്നെസിയിലെ ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍.
മസ്‌ക് സ്ഥാപിച്ച അക ബിസിനസ്സ് ടെന്നസി നഗരത്തെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രധാന സ്ഥലമാക്കി മാറ്റാന്‍ മെംഫിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇത് ഗിഗാഫാക്ടറി ഓഫ് കമ്പ്യൂട്ട് എന്നറിയപ്പെടുമെന്നുമാണ് റിപ്പോര്‍ട്ട്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സൂപ്പര്‍കമ്പ്യൂട്ടറാകും ഇവിടെ നിര്‍മ്മിക്കപ്പെടുക. മെംഫിസ് ബിസിനസ് ജേര്‍ണലില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പദ്ധതി നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്നു. അതേസമയം, സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ പ്രോജക്റ്റ് മെംഫിസ് ഷെല്‍ബി കൗണ്ടി ഇക്കണോമിക് ഡെവലപ്മെന്റ് ഗ്രോത്ത് എഞ്ചിന്‍, ടെന്നസി വാലി അതോറിറ്റി, ഗവേണിംഗ് അതോറിറ്റികള്‍ എന്നിവയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.














