എല്‍സി ജോസഫ് നിര്യാതയായി

പാലാ: ചക്കന്‍കുളത്ത് തറപ്പേല്‍ ടി.ജെ. ജോസഫിന്റെ (കുഞ്ഞേപ്പുകുട്ടി, തൃപ്തി ഐസ് ക്രീം പാര്‍ലര്‍ പാലാ) ഭാര്യ എല്‍സി ജോസഫ് ( 77) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11ന് പാലാ സെന്റ് തോമസ് കത്തിഡ്രലില്‍. പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗം. മക്കള്‍: റെജി ജോയി(യുഎസ്എ), റെജു ജോസഫ്, സിസ്റ്റര്‍ റെനിജോസഫ് (ഇന്തോനേഷ്യ), രശ്മി ടോണി.മരുമക്കള്‍: ജോയി ജോസഫ്  പഴേട്ട് ഭരണങ്ങാനം (യുഎസ്എ), ജോസി റെജു ഹൗസിംഗ് ബോര്‍ഡ് കോട്ടയം- തെങ്ങുംപള്ളിയില്‍ കുറുപ്പന്തറ), ടോണി ആഗസ്റ്റിന്‍ വലിയവീട്ടില്‍ (അരുവിത്തുറ).