മതിയെന്നു പറഞ്ഞാല്‍ മതി ! ചെങ്കടല്‍ ആക്രമണത്തില്‍ ഹൂതി വിമതര്‍ക്ക് യു.കെയുടെ മുന്നറിയിപ്പ്

ലണ്ടന്‍: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്ക് ചെങ്കടലിലെ കപ്പലുകള്‍ക്കുനേരെ കാട്ടുന്ന അതിക്രമങ്ങള്‍ക്കെതതിരെ ഇന്ത്യയും അമേരിക്കയും അടക്കം ലോക രാജ്യങ്ങളെല്ലാം രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ഹൂത്തികള്‍ക്ക് വാണിജ്യ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിരവധി കപ്പലുകളാണ് ഇതിനോടകം ചെങ്കടലില്‍ ആക്രമിക്കപ്പെട്ടത്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനനുസരിച്ചാണ് ചെങ്കടലും സംഘര്‍ഷത്താല്‍ ചുമക്കുന്നത്.

More Stories from this section

family-dental
witywide