
ഗവര്‍ണര്‍ പദവിയോടുള്ള ആദരവ് ദൗര്‍ബല്യമായി കാണരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന മറ്റാരുമുണ്ടായിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് അപമാനമാണ്. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. പദവി ആവശ്യമില്ലാത്തതാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ സമര്‍ത്ഥിക്കുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഒരു കുടയും വെള്ളവും കൊടുത്ത് അവിടെ തന്നെ ഇരുത്തണമായിരുന്നു.
ഗവര്‍ണര്‍ വഴിയരികില്‍ തന്നെ ഇരിക്കട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും ഇപി പറഞ്ഞു. പ്രതിഷേധക്കെതിരെ കേസെടുക്കാന്‍ പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാന്‍ ആവില്ല. ഗവര്‍ണര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. റോഡ് ഉപരോധിച്ച് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി. ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ച നടപടി അല്പത്തരം ആണ്. സുരക്ഷാ ക്യാറ്റഗറി മാറ്റിയില്ലെങ്കിലും ഗവര്‍ണര്‍ കേരളത്തില്‍ സുരക്ഷിതനാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.














