‘കള്ളന്റെ ആത്മകഥ’ എന്ന് പേരിടണമായിരുന്നു, മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇപിക്കെതിരെ ശോഭാ സുരേന്ദ്രൻ

തൃശൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻരംഗത്ത്. ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിൽ തന്റെ മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമിച്ചെന്ന ആരോപണം ജയരാജൻ ഉന്നയിച്ചിരുന്നു. എറണാകുളത്ത് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാണ് പുസ്തകത്തിലെ പരാമർശം.

കള്ളന്റെ ആത്മകഥയെന്നാണ് പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്ന് ശോഭാ പറഞ്ഞു. തന്റെ ജീവിതത്തിൽ രാമനിലയത്തിനകത്ത് മൂന്ന് തവണ മാത്രമേ പോയിട്ടുള്ളൂവെന്നും അതിലൊന്ന് ജയരാജനെ കാണാനാണെന്നും അവർ വ്യക്തമാക്കി. വെറുതെ റൂം ബുക്ക് ചെയ്യുന്ന ആളല്ല താനെന്ന് ശോഭാ കൂട്ടിച്ചേർത്തു.

ഒരു കാര്യം ചെയ്യുമ്പോൾ തന്റേടം വേണമെന്നും ജീവിതത്തിൽ തീരുമാനമെടുക്കുമ്പോൾ ആലോചിച്ചശേഷം ഉറച്ചുനിൽക്കണമെന്നും ശോഭാ ഉദ്ബോധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.

More Stories from this section

family-dental
witywide