
തിരുവനന്തപുരം: വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക് തിരക്കിലോടുമ്പോള്‍ വീണ്ടും തലപൊക്കി ഇപി വിവാദം. ‘കട്ടന്‍ ചായയും പരിപ്പ് വടയും’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം പുസ്തകത്തില്‍ ഇപി ഉന്നയിക്കുന്നു. സരിന്‍ അവസര വാദിയാണെന്നും സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞുവെന്നും അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം. മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പുസ്‌കതത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
മാത്രമല്ല, പാര്‍ട്ടി വിടുമെന്ന് സ്വപ്‌നം കണ്ടാല്‍ ഞാന്‍ മരിച്ചുവെന്നാണ് അര്‍ത്ഥമെന്നും ഇപി പറയുന്നു. കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നു പറഞ്ഞ ഭാഗങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
ജാവ്‌ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാമര്‍ശവും ആത്മകഥയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ശോഭ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കള്ളമാണെന്നും അവരെ കണ്ടത് ഒരു തവണ മാത്രമാണെന്നും അതും പൊതു സ്ഥലത്ത് വെച്ചാണെന്നും ഇപ്പോള്‍ പുറത്തുവന്ന പുസ്തക ഭാഗത്തുണ്ട്.















