മഹാരാജാസ് കോളേജില്‍ അധ്യാപകനെ ആക്രമിച്ച് വിദ്യാര്‍ത്ഥി; മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് പരാതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചതായി പരാതി. അധ്യാപകനായ നിസാമുദീനാണ് ആക്രമണത്തിനിരയായത്. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദ് ആണ് നിസാമുദീനെ മര്‍ദിച്ചത്. മൂര്‍ച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ച് പുറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു.

ആക്രമണത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. അതേസമയം റാഷിദിന് ഹാജര്‍ നില കുറവായതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി അധ്യാപകന്‍ പറഞ്ഞു. മുഹമ്മദ് റാഷിദിന്റെ രണ്ടാം വര്‍ഷ ക്ലാസ്സിലെ അദ്ധ്യാപകനായിരുന്നു നിസാമുദീന്‍. ഇന്റേണല്‍ മാര്‍ക്കും ഹാജര്‍നിലയുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിനുള്ള കാരണമെന്നും നിസാമുദ്ദീന്‍ പറഞ്ഞു.

More Stories from this section

family-dental
witywide