
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പുണെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസകോശ അണുബാധയെയും തുടര്‍ന്നാണ് ചികിത്സ തേടിയത്. ബുധനാഴ്ച രാത്രിയാണ് 89 കാരിയായ പ്രതിഭാ പാട്ടീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ 2007 മുതല്‍ 2012 വരെയായിരുന്നു പദവി വഹിച്ചത്.
Ex-President Pratibha Patil hospitalised