എലോൺ മസ്‌കിനെതിരെ മുൻ ട്വിറ്റർ ഉദ്യോഗസ്ഥർ കേസ് ഫയൽചെയ്തു; പിരിച്ചുവിട്ടപ്പോൾ നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപണം

ട്വിറ്റർ മുൻ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെ നാല് മുൻ ട്വിറ്റർ എക്‌സിക്യൂട്ടീവുകൾ എലോൺ മസ്‌കിനെതിരെ 128 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. വോൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ട്വിറ്ററിൻ്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ നെഡ് സെഗാർ, മുൻ ചീഫ് ലീഗൽ ഓഫിസർ വിജയ ഗദ്ദെ, മുൻ ജനറൽ കൗൺസൽ സീൻ എഡ്ജറ്റ് എന്നിവരാണ് കൂട്ടുകക്ഷികളായ മറ്റ് 3 പേർ.

ലോക പ്രസിദ്ധമായ ട്വിറ്ററിനെ എലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷമാണ് എക്സ് എന്ന പേരു മാറ്റിയത്. ട്വിറ്ററിൽ ജോലിചെയ്തിരുന്ന പലരേയും വിവിധ കാരണങ്ങൾ പറഞ്ഞ് മസ്ക് പിരിച്ചു വിട്ടിരുന്നു.

ട്വിറ്ററുമായി ഉണ്ടാക്കിയിരുന്ന കരാർ കാലാവധി അവസാനിക്കും മുമ്പാണ് ഇവരെയെല്ലാം പിരിച്ചു വിട്ടത്. അങ്ങനെ ചെയ്യുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തുക നൽകിയില്ല എന്നാണ് കേസ് കൊടുത്ത മുൻ ട്വിറ്റർ എക്സിക്യൂട്ടിവുകൾ ആരോപിക്കുന്നത്.

Ex-Twitter Executives Sue Elon Musk Over Severance Payments

More Stories from this section

family-dental
witywide