പാഴ്‌സലുകള്‍ക്ക് പണമടക്കാനാവശ്യപ്പെട്ട് ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍; മുന്നറിയിപ്പുമായി ഖത്തര്‍

ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ഖത്തര്‍. വീടുകളിലേക്ക് പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ബാങ്ക് കാര്‍ഡ് മുഖേനയോ പണമടച്ച് എത്തിയ പാഴ്‌സലുകള്‍ വാങ്ങാമെന്നാണ് വ്യാപകമായി വരുന്ന ഇ-മെയിലുകള്‍. എന്നാല്‍ മന്ത്രാലയം ഒരിക്കലും പൊതുജനങ്ങള്‍ക്ക് പാഴ്‌സല്‍ അയക്കില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഏത് കാര്യത്തിലും രണ്ടാമതൊരു ചിന്ത അനിവാര്യമാണെന്നും ഖത്തര്‍ മന്ത്രാലയം ഓര്‍മ്മപ്പെടുത്തുന്നു. പേയ്മെന്റ് ചെയ്യാനുള്ള സമയം 24 മണിക്കൂറാണ്. അതിനുശേഷം പണമടയ്ക്കാന്‍ സാധിക്കില്ലായെന്നായിരുന്നു സന്ദേശം. പേയ്മെന്റ് ലിങ്ക് സഹിതമാണ് സന്ദേശം വരുന്നത്. എന്നാല്‍ ഇത്തരം ലിങ്കുകളില്‍ കയറി പണം നല്‍കരുതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം മെയിലുകള്‍ ഓപ്പണ്‍ ചെയ്ത് പണം അടച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide