
ജേക്കബ് തോമസ്
ചിക്കാഗോ :- ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ കത്തീഡ്രലിൽ കുടുംബ
നവീകരണ ധ്യാനം ജൂൺ 13 മുതൽ 16 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ അറിയിച്ചു. ഫാ. സേവ്യർ ഖാൻ വട്ടായിലാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. വർഷം തോറും നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിൽ നിരവധി ആളുകൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാറുണ്ട്.
പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി, അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പരസ്ത്യ സഭ എന്നിവയുടെ സ്ഥാപകനുമാണ് ഫാ. സേവ്യർ ഖാൻ.
ഐനിഷ് ഫിലിപിൻ്റെ ( AFCYM ) നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ധ്യാനം
മുതിർന്നവർക്കും യുവജനങ്ങൾക്കും , കുട്ടികൾക്കുമായി ക്രമീകരിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന എല്ലാവർക്കും സ്പിരിചൽ ഷെയറിങ്ങിനുള്ള
അവസരം ലഭിക്കും.

ജൂൺ 13, 14 തീയതികളിൽ വൈകിട്ട് 5 മണി മുതൽ 9 മണിവരേയും 15, 16 തീയതികളിൽ വൈകിട്ട് 4 മണി മുതൽ 9 മണി വരെയുമായിരിക്കും ധ്യാനം.
വികാരി ജനറലും കത്തീഡ്രൽ വികാരിയുമായ റവ. ഫ: തോമസ്
കടുകപ്പിള്ളിലിൻ്റേയും, അസി. വികാരി ഫ: ജോയൽ പയസിൻ്റെയും
കൈക്കാരന്മാരുടേയും കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ
ധ്യാനത്തിന്റെ വിജയത്തിനായി പ്രാർഥനയോടെ അക്ഷീണം പ്രരിശ്രമിക്കുന്നു. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
family Renewal Convention at Bellwood Mar Thoma Sleeha Cathedral











