ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം നവം. 1, 2 തീയതികളില്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം. നവംബര്‍ 1,2, വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിന് ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കും.

നവംബര്‍ 1 വെള്ളിയാഴ്ച രാവിലെ 8.30 ന് വി. കുര്‍ബാനയും ആരാധനയും ആരംഭിക്കും. വൈകുന്നേരം 6 ുാ ന് വചനപ്രഘോഷണം 7 ന് വി.കുര്‍ബ്ബാന തുടര്‍ന്ന് 9 വരെ വചനപ്രഘോഷണം. ധ്യാനത്തിന്റെ രണ്ടാം ദിവസമായ നവംബര്‍ 2 സകല മരിച്ച വിശ്വാസികളുടെയും തീരുന്നാള്‍ ദിവസമായി ആചരിക്കുന്നു.

രാവിലെ 9 ന് സിമിത്തേരിയില്‍ പ്രത്യക പ്രാര്‍ത്ഥനയും തുടര്‍ന്ന് 10 ന് ദൈവാലയത്തില്‍ മരിച്ച വിശ്വാസികള്‍ക്കായി വി.കുര്‍ബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 4 ുാ നു ധ്യാനം സമാപിക്കും. നവംബര്‍ 2 ശനിയാഴ്ച ഹോളി ചൈല്‍ഡ്ഹുഡ് & മിഷന്‍ലീഗ് കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. പ്രയര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നു.