കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, നടി പവിത്ര ജയറാമിന് ദാരുണാന്ത്യം

അമരാവതി: പ്രശസ്ത കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലൽ ഗുരുതരമായി പരുക്കേറ്റാണ് നടി പവിത്ര ജയറാം മരണപ്പെട്ടത്. അപകടത്തിൽ നടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നാണ് വിവരം. ഇവ‍ർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയും പിന്നാലെ വന്ന ബസ് കാറിലിടിക്കുകയും ചെയ്തതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത്.

കർണാടകയിൽ നിന്നും ആന്ധ്രയിലേക്കുള്ള യാത്രക്കിടെ മെഹബൂബ നഗറിൽ വച്ചാണ് നടിയുടെ ജീവനെടുത്ത അപകടമുണ്ടായത്. പവിത്രയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തെലുങ്കിലെ പ്രശസ്ത ടെലിവിഷൻ താരമാണ് പവിത്ര ജയറാം. ഹിറ്റ് ടെലിവിഷൻ പരമ്പരയായ ‘ത്രിനയനി’യിലെ തിലോത്തമ എന്ന കഥാപാത്രം അവതരിപ്പിച്ചത് പവിത്ര ജയറാമായിരുന്നു.

Famous Kannada actress Pavithra Jayaram passed away in a car accident

More Stories from this section

dental-431-x-127
witywide