വെളിയനാട് ക്നാനായ കത്തോലിക്ക പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു

കോട്ടയം: ക്നാനായ കത്തോലിക്കാ കോൺസ് കോട്ടയം അതിരൂപത കർഷക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വെളിയനാട് വിശുദ്ധ മിഖായേൽ മാലാഖ ക്നാനായ കത്തോലിക്ക പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ വികാരി റവ: ഫാദർ ബൈജൂ ആച്ചിറ തലയ്ക്കൽ അധ്യക്ഷത വഹിച്ചു. കെ.സി.സി. ഇടയ്ക്കാട് ഫൊറോന പ്രസിഡന്റ് ഫിലിപ്പ് സ്ക്കറിയാ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയാവതരണം നടത്തി. ഷിജു ലൂക്കോസ് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുട്ടി തുരുത്തേൽ സ്വാഗതവും, ബേബിച്ചൻ പുത്തൻതറ കൃതജ്ഞയും പറഞ്ഞു. എം.വി. ചാക്കോ വട്ടക്കളത്തെ കർഷക ക്ലബ്ബ് കൺവീനറായി തിരഞ്ഞെടുത്തു.

More Stories from this section

family-dental
witywide