
വാഷിംഗ്ടൺ: അപകടകരമായ ബാക്ടീരിയ കണ്ടെത്തിയതിനാൽ ക്രെസെലാക്കിന്റെ ശിശുക്കൾക്കുള്ള ഇൻഫൻ്റ് ഫോർമുല പാൽപ്പൊടി ഉപയോഗിക്കരുത് എന്ന് മുന്നറിയിപ്പ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും( എഫ്ഡിഎ) ആരോഗ്യ വിഭാഗവുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടെക്സാസിലെ ഒരു സ്റ്റോറിൽ നിന്ന് ശേഖരിച്ച ഇൻഫൻ്റ് ഫോർമുല സാമ്പിളിൽ, കുഞ്ഞുങ്ങളിൽ മാരകമായ അണുബാധയുണ്ടാക്കുന്ന ക്രോണോബാക്‌ടറിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ക്രെസെലാക്കിൻ്റെ ആട്ടിൻപാൽ ഫോർമുല പൌഡറിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
2022ൽ യുഎസിലെ ഒരു പ്രധാന ഫോർമുല ഫാക്‌ടറിയിൽ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലക്ഷക്കണക്കിന് പായ്ക്കറ്റുകൾ തിരിച്ചുവിളിച്ചിരുന്നു.
ടെക്സസിലെ പ്രോസ്പറിലുള്ള ഡെയറി മാനുഫാക്ചറേഴ്സ് ആണ് ക്രെസെലാക് ഫോർമുല ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്. പ്രശ്നകാരിയായ ഉൽപ്പന്നം എവിടെയാണ് ഉൽപ്പാദിപ്പിച്ചതെന്നോ എത്ര വ്യാപകമായി വിതരണം ചെയ്തുവെന്നോ എഫ്ഡിഎ വ്യക്തമാക്കിയിട്ടില്ല.
FDA warns parents to avoid a contaminated infant formula