നായ സെല്‍ ഫോണ്‍ ബാറ്ററിയില്‍ കടിച്ചതിനു പിന്നാലെ വീടിന് തീപിടിച്ചു, സംഭവം ഒക്ലഹോമയില്‍-വീഡിയോ

ഒക്ലഹോമ: നായ സെല്‍ഫോണ്‍ ബാറ്ററി പാക്ക് കടിച്ചതിനു പിന്നാലെ തീപടര്‍ന്ന് അപകടം. സംഭവം ഒക്ലഹോമയിലെ തുള്‍സയില്‍. ഒരു നായ സെല്‍ഫോണ്‍ ബാറ്ററി പാക്ക് കടിച്ചതിനെതുടര്‍ന്ന് അത് പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

കേടായ ലിഥിയം-അയണ്‍ ബാറ്ററിയിലാണ് നായ കടിക്കുന്നത്. തുടര്‍ന്ന് അത് നായയ്ക്കായി ഒരുക്കിയ കിടക്കയില്‍ വീഴുകയും തീ പടരുകയുമായിരുന്നു. അബദ്ധത്തില്‍ തീ പടര്‍ന്നത് കണ്ട് ഞെട്ടിപ്പോയ രണ്ട് നായ്ക്കള്‍ അല്‍പം മാറിനിന്ന് കുരയ്ക്കുന്നതും വീഡിയോയിലുണ്ട്. നായകള്‍ അവര്‍ക്കായുള്ള വാതിലിലൂടെ പുറത്തു കടന്നാണ് രക്ഷപെട്ടത്. ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് എത്തിയാണ് തീ അണച്ചത്.

ഇത്തരം ബാറ്ററികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കുന്നു. ഈ ബാറ്ററികളുടെ ഉപയോഗം, സുരക്ഷിതമായ സൂക്ഷിപ്പ് എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide