പെന്‍സില്‍വാനിയയിലെ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ അഗ്നിബാധ : രോഗികളെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ തീപിടുത്തം. പ്രാദേശിക സമയം രാവിലെ 11:30 ഓടെ ആശുപത്രിയുടെ മേല്‍ക്കൂരയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. എയര്‍ ഹാന്‍ഡ്ലിംഗ് സംവിധാനത്തിലൂടെ ആശുപത്രിയുടെ മുകള്‍ ഭാഗത്ത് തീ പടരുകയായിരുന്നുവെന്നാണ് വിവരം.

രോഗികള്‍ കഴിഞ്ഞിരുന്ന ഭാഗത്ത് അഗ്നിബാധ ഉണ്ടായില്ലെങ്കിലും ആശുപത്രിയുടെ ചില നിലകളില്‍ പുകപടര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുക നീക്കം ചെയ്യുന്നതിനായി ശ്രമം തുടരുകയാണ്. മുന്‍ കരുതലിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചു.

ആശുപത്രിയില്‍ വെല്‍ഡിംഗ് നടക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതാകാമെന്നും സൂചനയുണ്ട്. .

More Stories from this section

family-dental
witywide