2 ബാലറ്റ് ഡ്രോപ് ബോക്സുകൾ തീയിട്ടു നശിപ്പിച്ചു, വാൻകൂവറിൽ നൂറോളം ബാലറ്റുകൾ നശിച്ചെന്ന് റിപ്പോർട്ട്

പോർട്ട്‌ലാൻഡ്: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ട് ബാലറ്റ് ഡ്രോപ് ബോക്സുകൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം.

നൂറിലേറെ ബാലറ്റുകൾ നശിച്ചതായാണ് റിപ്പോർട്ട്.പോർട്ട്‌ലാൻഡിലും വാഷിംഗ്ടണിനു സമീപം വാൻകൂവറിലുമാണ് സംഭവം നടന്നത്. അക്രമികൾ ആരെന്നു വ്യക്തമാക്കിയിട്ടില്ല. പൊട്ടിത്തെറി കേട്ടതായി സമീപവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കി. ഡ്രോപ്പ് ബോക്‌സിനുള്ളിൽ തീയണയ്ക്കാനുള്ള ഓട്ടമാറ്റിക് സംവിധാനം ഉണ്ട്. പക്ഷേ വാൻകൂവറിൽ ആ സംവിധാനം പ്രവർത്തിച്ചില്ല.

പോർട്ട്‌ലാൻഡിൽ അതിരാവിലെയായിരുന്നുസംഭവം. പെട്ടെന്നു തന്നെ സെക്യൂരിറ്റി ഗാർഡ് തീപിടുത്തം കണ്ടു. മാത്രമല്ല ഡ്രോപ്ബോക്സിലെ അഗ്നിശമന ഉപകരണം പ്രവർത്തിക്കുകയും ചെയ്തു. 3 ബാലറ്റുകൾക്ക് മാത്രമാണ് ഇവിടെ കേടുപാടുകൾ സംഭവിച്ചത്.

എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വാൻകൂവറിലെ കൊളംബിയ നദിക്ക് കുറുകെയുള്ള ട്രാൻസിറ്റ് സെൻ്റർ ഡ്രോപ്പ് ബോക്സിൽ മറ്റൊരു തീപിടിത്തം റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിലെ മൂന്നാമത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിലെ ഏറ്റവും വലിയ നഗരമാണ് വാൻകൂവർ, ആദ്യകാല ഡെമോക്രാറ്റിക് പ്രതിനിധി മേരി ഗ്ലൂസെൻകാംപ് പെരസും റിപ്പബ്ലിക്കൻ ചലഞ്ചർ ജോ കെൻ്റും തമ്മിലുള്ള കടുത്ത മൽസരം നടക്കുന്ന സ്ഥലമാണിത്. ഇവിടെയാണ് 100 കണക്കിന് ബാലറ്റുകൾ കത്തിനശിച്ചത്.

Fires set in drop boxes destroy hundreds of ballots In US

Also Read

More Stories from this section

family-dental
witywide