
ലിൻസ് താന്നിച്ചുവട്ടിൽ
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം മെയ് 25 ശനിയാഴ്ച നടക്കും . നാല് മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് മുളവനാൽ, ഫാ.സിജു മുടക്കോടിൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ പതിനൊന്ന് കുഞ്ഞുങ്ങൾ ഈശോയെ സ്വീകരിക്കുന്നു . പരിപാടിക്കായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്ന് വരുന്നു എന്ന് മതബോധന ഡയറക്ടർ സഖറിയ ചേലയ്ക്കൽ അറിയിച്ചു.
മഞ്ജു ചകിരിയാംതടത്തിൽ, ആൻസി ചേലയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകൾ നൽകി ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറാക്കി.
മേഘ അഞ്ചുകണ്ടത്തിൽ, ബഞ്ചമിൻ ഓളിയിൽ, അലീഷ മുണ്ടുപാലത്തിങ്കൽ, ഹന്നാ വാച്ചാച്ചിറ,ഡൈലൻ ചെരുവിൽ, നെവിൻ പണിക്കശേരിൽ, സിറിയക് അരിക്കാട്ട്, ഗ്രെയ്സ് ആക്കാത്തറ, സാമുവൽ തേവർമറ്റം, സയാന ഒറവക്കുഴിയിൽ, മിലിറ്റ് പുത്തൻപുരയിൽ,എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾ . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായികൊണ്ടിരിക്കുന്നു എന്ന് വികാരി ഫാ. തോമസ് മുളവനാൽ, ഫാ.ബിൻസ് ചേത്തലിൽ, പാരിഷ് എക്സിക്യുട്ടിവ് അംഗങ്ങളായ തോമസ്സ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളിൽ ,കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ അറിയിച്ചു.
First Communion OF 11 children At Sacred Heart Knanaya Church Bensenville