10 മിനിട്ടിൽ ബഹിരാകാശം ചുറ്റിയടിച്ച് ഗോപി തിരിച്ചെത്തി, ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന ബഹുമതി ഇനി ഗോപിചന്ദിന്

വാഷിങ്ടണ്‍:  ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന  ചരിത്ര നേട്ടവുമായി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര( 30). ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) ദൗത്യത്തിന്റെ ഭാഗമായാണ് ഗോപിയടങ്ങുന്ന 5 അംഗസംഘം ബഹിരാകാശത്തേക്ക് പോയത്.  ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് ഏട്ടേകാലോടെയായിരുന്നു യാത്ര തുടങ്ങിയത്. 11 മിനിട്ട് നീണ്ട യാത്രയായിരുന്നു, ഭൌമനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തിയായ കാർമൻ ലൈൻ കടന്നു. പിന്നീട് തിരികെ പോന്നു.

അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് ന്യൂ ഷെപ്പേഡ്-25 കുതിച്ചുയർന്നത്. മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിൽ ഉണ്ടായിരുന്നു. 

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപീചന്ദ് തോട്ടകുര ജനിച്ചത്. വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ട് എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി. വാഹനമോടിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ പറക്കാന്‍ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപി എന്നാണ് ബ്ലൂ ഒറിജിന്‍ ഗോപിചന്ദിനെ പരിചയപ്പെടുത്തുന്നത്.

ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ദനാണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്സണ്‍ പ്രിസര്‍വ് ലൈഫ് കോര്‍ എന്ന സ്ഥാപനം നടത്തുന്നു.

First Indian Space Tourist Gopichand Returned from Space

More Stories from this section

family-dental
witywide