
ബിഹാറിനെയും ആന്ധ്രയേയും ചേര്‍ത്തുപിടിച്ച് ബജറ്റ്
- ബിഹാറില്‍ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ഹൈവേകള്‍, ആന്ധ്രപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടെ ഇരു സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചാണ് ബജറ്റ് അവതരണം കടന്നുപോകുന്നത്.
- ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തിലെ പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൂലധനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, ബഹുമുഖ ഏജന്‍സികള്‍ മുഖേന പ്രത്യേക സാമ്പത്തിക സഹായം സുഗമമാക്കുമെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപ ഇതോടൊപ്പം ക്രമീകരിക്കുമെന്നും ധനമന്ത്രി.
- ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കു പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ക്ക് വിലകുറയും
- 2024 ലെ കേന്ദ്ര ബജറ്റ് മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു. ഈ നീക്കം വരും മാസങ്ങളില്‍ ഈ ഉപകരണങ്ങളുടെ വിലയില്‍ കുറവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന പ്രഖ്യാപനം
- ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
- 4 കോടിയിലധികം യുവാക്കള്‍ക്കായി 2 ലക്ഷം കോടി രൂപയുടെ അഞ്ച് പദ്ധതികളാണ് ബജറ്റില്‍ ഇടംപിടിച്ചത്. ഈ വര്‍ഷം വിദ്യാഭ്യാസം, തൊഴില്‍, വൈദഗ്ധ്യം എന്നിവയ്ക്കായി 1.54 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മാത്രമല്ല, 10 ലക്ഷം രൂപയുടെ മുദ്രാ ലോണ്‍ ഇരട്ടിയാക്കി 20 ലക്ഷത്തില്‍ എത്തിച്ചിട്ടുണ്ട് ബജറ്റില്‍.
- രാജ്യം ഉറ്റുനോക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലും നൈപുണ്യവും സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള അഞ്ച് പദ്ധതികളുടെ പ്രധാനമന്ത്രി പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.