ഫോര്‍ട്ട് ഡോഡ്ജില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യാനയില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണു; നാലുമരണം

ആന്‍ഡേഴ്‌സണ്‍(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോര്‍ട്ട് ഡോഡ്ജില്‍ നിന്ന് പുറപ്പെട്ട സിംഗിള്‍ എഞ്ചിന്‍ വിമാനം ഇന്ത്യാനയില്‍ തകര്‍ന്നുവീണ് നാലു മരണം. പൈപ്പര്‍ പിഎ-46 വിമാനത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നതെന്നും ആരും ജീവനോടെയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പ്രാഥമിക പ്രസ്താവനയില്‍ പറഞ്ഞു.

ഇന്‍ഡ്യാനയിലെ ആന്‍ഡേഴ്സണില്‍ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ആന്‍ഡേഴ്‌സണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അതേസമയം, വിമാനത്തിന്റെ ഉടമയെയോ വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

More Stories from this section

family-dental
witywide