
ഫ്‌ളോറിഡ: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം. ജനുവരി പതിനാലിന് വൈകുന്നരം 5 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ വച്ചാണ് സ്വീകരണം നല്‍കുന്നത്. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് പൊതുസമ്മേളനവും നടക്കും.
ചിക്കാഗോയില്‍ കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സുധാകരന് സ്വീകരണം നല്‍കിയിരുന്നു. നവകേരള യാത്രക്കെതിരെ പ്രതിഷേധിച്ചാല്‍ തല്ലുകൊള്ളുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് പരിപാടിയില്‍ പ്രസംഗിച്ച സുധാകരന്‍ പറഞ്ഞു. നവകേരള യാത്ര ഗുണ്ടായാത്രയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. മതേതര ചിന്തയോടെ പ്രവര്‍ത്തിച്ച് നാട്ടില്‍ ഐക്യം കെട്ടിപ്പടുക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.





ഫ്‌ളോറിഡയിലെ പൗരസ്വീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.
ജോര്‍ജി വര്‍ഗീസ് (ഒഐസിസി നാഷണല്‍ പ്രസിഡന്‌റ്): 9542407010
മാത്യുകുട്ടി തുമ്പമണ്‍(ട്രഷറര്‍): 9548659509
ജോര്‍ജ് മാളിയില്‍(സെക്രട്ടറി): 9546554500
ബിനു ചിലമ്പത്ത്(ചെയര്‍പേഴ്‌സണ്‍): 954305165
ജെയ്ന്‍ (ജോയിന്റ് സെക്രട്ടറി): 9549932020
ഡോ. മാമന്‍ സി ജേക്കബ്(നാഷണല്‍ വൈസ് പ്രസിഡന്‌റ്): 9542496129
എബി ആനന്ദ്(വൈസ് പ്രസിഡന്റ്): 9543054165
മനോജ് ജോര്‍ജ്(ജോയിന്റ് ട്രെഷറര്‍): 9548055315
ബിഷിന്‍ ജോസഫ്(വൈസ് പ്രസിഡന്റ്): 72727980529
സാജന്‍ കുര്യന്‍(റീജിയണല്‍ പ്രസിഡന്റ്): 2146723682
ജോയ് കുറ്റിയാനി(റീജിയണല്‍ ചെയര്‍മാന്‍): 9547086614