
സരൂപ അനിൽ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചാം തീയതി നടക്കുകയാണ്, ഒപ്പം പല സിറ്റികളിലും കൗണ്ടികളിലും സ്റ്റേറ്റിലും പല സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുകയാണ് . മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും ഈ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട് . അവരെ സാഹിയിക്കുന്നതിനും വിജയിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തങ്ങൾക്കാണ് ഫൊക്കാന പൊളിറ്റിക്കൽ ഫോറം നിലവിൽ നടത്തുന്നത്.

അമേരിക്കൻ പൗരത്വം നേടിയ ഓരോ മലയാളിയും തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം കൃത്യമായി രേഖപ്പെടുത്തുന്നത് വഴി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയെ നാം ബഹുമാനിക്കുന്നു എന്ന് മാതൃകാപരമായി കാണിച്ചുകൊടുക്കുക കൂടിയാണെന്ന് ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ഡോ. ആനി പോൾ അഭിപ്രായപ്പെട്ടു.
ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയന്തിക്കുന്ന അമരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക എന്നത് വളരെയധികം ഉത്തരവാദിത്തം ഉള്ള ഒരു ചുമതല ആണ് എന്നും, ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിലോടെ മാത്രമേ ആഗോള സാമ്പത്തിക മാന്ദ്യം പോലെയുള്ള മോശപ്പെട്ട അവസ്ഥകളിലൂടെ ലോകം കടന്നു പോകാതിരിക്കുകയുള്ളൂ എന്നും ഫൊക്കാന പൊളിറ്റിക്കൽ ഫോറം വൈസ് ചെയർസ് അജിത് കൊച്ചൂസും, ബിജു ജോർജും പറഞ്ഞു.
ഭരണതലത്തിൽ ഇന്ത്യൻ വശജരുടെ പ്രാതിനിധ്യം കൂടുന്നതിലൂടെ , ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുമെന്നും അത് പ്രവാസി സമബഹത്തിന് ഒരുപാട് അവസരങ്ങൾ നൽകുമെന്നും ഇന്ത്യയിലെ യുവതലമുറയുടെ മുന്നിൽ ആഗോള സാദ്ധ്യതകൾ അനുദിനം വർദ്ധിച്ചു വരുന്നതിനു ഉതകുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണിയും അഭിപ്രായപ്പെട്ടു.
രാഷ്ട്രീയമായി മുന്നോട്ട് വന്നെങ്കിൽ മാത്രമേ ആ രാജ്യത്തിൻറെ ഭരണ കാര്യങ്ങളിൽ സ്വീകാര്യത ലഭിക്കുകയുള്ളു . കിട്ടേണ്ടുന്ന അവകാശങ്ങൾ നമ്മുടെ സമൂഹത്തിന് കിട്ടുവാൻ നമ്മളുടെ ഇടയിൽ നിന്ന് കൂടുതൽ നേതാക്കളെ സൃഷ്ടിക്കണ്ടത് ആവശ്യമാണ് . അതുകൊണ്ട് തന്നെ നമ്മുടെ ഇടയിൽ നിന്നും ഇലക്ഷന് മത്സരിക്കുന്നവരെ വിജയിപ്പിക്കാൻ നാം ഓരോരുത്തരും മുന്നിട്ട് ഇറങ്ങി പ്രവർത്തിക്കുന്നതിനോടൊപ്പം എല്ലാവരും വോട്ട് ചെയ്യണം എന്നും ഫൊക്കാന പൊളിറ്റിക്കൽ ഫോറം അഭ്യർഥിച്ചു.
എർലി ഏർലി വോട്ടിംഗ് ഒക്ടോബർ 26 മുതൽ നവംബർ 3 വരെ എല്ലാ സിറ്റി ഹാളിലും ചെയ്യാവുന്നതാണ്, നവംബർ 5 ന് രാവിലെ 6 മണി മുതൽ വൈകിട്ട് 9 മണി വരെ എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും വോട്ട് ചെയ്യാവുന്നതാണ്. ആകെ 50 സംസ്ഥാനങ്ങളുള്ളതില്‍ അലബാമ, മിസിസ്സിപ്പി, യൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും മുന്‍കൂര്‍ വോട്ടുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട് . നമ്മുടെ ആളുകൾ എല്ലാവരും വോട്ട് രേഖപ്പെടുത്തണം എന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അഭ്യർത്ഥിച്ചു.
Fokana Political Forum Urges Every Malayalee voter at Us to Exercise their Franchise










