
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ടെക്‌സാസ് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജനുകളില്‍ ഒന്നായ ടെക്‌സാസ് റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഡിസംബര്‍ 8 ന്(ഞയറാഴ്ച) വൈകുന്നേരം 5 മുതല്‍ ഷുഗര്‍ലാന്‍ഡിലുള്ള ഇന്ത്യന്‍ സമ്മര്‍ റെസ്റ്റോറേന്റില്‍ (16260 Kinsington Dr , Suite A Sugar land , TX 77479) വെച്ച് വിപുലമായ പരിപാടികളോടെ് നടത്തുമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തുമഠം അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും. ജഡ്ജ് കെ.പി ജോര്‍ജ് (Judge for Bend county )മുഖ്യാതിഥി ആയും, മേയര്‍ കെന്‍ മാത്യു, മേയര്‍ റോബിന്‍ ഏലക്കാട്ട്, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ (240 District court judge for Bend Coutny), സുലൈമാന്‍ ലാലാനി (സ്റ്റേറ്റ് സെനറ്റര്‍ ) തുടങ്ങിയവര്‍ അതിഥികളായും പങ്കെടുക്കുന്നതാണ്. ഫൊക്കാനയുടെ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോ. സെക്രട്ടറി അപ്പുകുട്ടന്‍ പിള്ളൈ, മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളൈ, ട്രസ്റ്റീ ബോര്‍ഡ് അംഗം തോമസ് തോമസ് തുടങ്ങിയ ഫൊക്കാനയുടെ നേതാക്കളും ഇതില്‍ പങ്കെടുക്കുന്നതാണ്.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജനിലും പ്രവര്‍ത്തന ഉദ്ഘാടനങ്ങള്‍ നടത്തുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനം കുടുതല്‍ ശക്തമാക്കുന്നതിനും, പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജണല്‍ മീറ്റിംഗുകളും. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ്.
പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിവിധ കലാ പരിപാടികളും ,സാബു തിരുവല്ല അണിയിച്ചൊരുക്കുന്ന കല വിരുന്നുകളും അടക്കം ഒട്ടേറെ പുതുമകളാണ് കാത്തിരിക്കുന്നത്.
ഡിസംബര്‍ 8 , ഞയറാഴ്ച നടക്കുന്ന റീജന്‍ ഉദ്ഘാടനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റീജണല്‍ വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തുമഠം , കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ജോണ്‍ , റീജണല്‍ കോര്‍ഡിനേറ്റര്‍ ജോജി ജേസഫ്, റീജണല്‍ സെക്രട്ടറി സജി സൈമണ്‍, റീജണല്‍ ട്രഷര്‍ പൊന്നു പിള്ള, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജോജി ജോസഫ്, റീജണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ വിനോയി കുര്യന്‍ , വിമെന്‍സ് ഫോറം കോ ചെയര്‍ ഷീല ചെറു, റീജണല്‍ വിമെന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ലിസ്സി പോളി എന്നിവര്‍ അറിയിച്ചു.









