
ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ വാഷിങ്ടൺ ഡിസി റീജൻ്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ ( 600 Pelican Avenue ,Gaithersburg, MD 20877) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ മനോജ് മാത്യു , ഷിബു ശാമുവേൽ,ഫൊക്കാന ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ ഫൊക്കാനയുടെ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ് . .
നവംബർ 24 ഞയറാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ , റീജണൽ ഭാരവാഹികൾ ആയ ജോബി സെബാസ്റ്റ്യൻ , ജോൺസൻ കോണ്ടംകുളത്തിൽ,വര്ഗീസ് സ്കറിയ , ജെയിംസ് ജോസഫ് ,ബിജോ വിതയത്തിൽ , ജോബി ജോസഫ്, ബോസ് വർഗീസ് , ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര,ആന്റണി കാണപ്പള്ളി,നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ ,വിമെൻസ് ഫോറം ഭാരവാഹികൾ ആയ സരൂപ അനിൽ , അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.

FOKANA Washington DC Region Inauguration of activities on November 24









