
ന്യൂയോര്‍ക്ക് : ഫോമയുടെ ചാരിറ്റി പദ്ധതിയായ ‘ഹെല്പിങ് ഹാന്‍ഡ്സി’ന്റെ 2024 – 26 വര്‍ഷത്തെ ചെയര്‍മാനായി ബിജു ചാക്കോയും (ന്യൂയോര്‍ക് ) സെക്രട്ടറിയായി ജോര്‍ജി സാമുവേലും (ന്യൂ ജേഴ്സി ) തെരഞ്ഞെടുക്കപ്പെട്ടു.
ഗിരീഷ് പോറ്റി (മസ്സാച്ചുസെറ്‌സ്), ബിനു മാമ്പിള്ളി (ഫ്‌ലോറിഡ), ജിയോ മാത്യൂസ് കടവേലില്‍ (കാലിഫോര്‍ണിയ), ഡെന്നിസ് മാത്യു (ഹ്യൂസ്റ്റണ്‍) എന്നിവരാണ് പുതിയ കോഓര്‍ഡിനേറ്റര്‍മാര്‍.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു ചാക്കോ ഫോമാ ഹെല്പിങ് ഹാന്‍ഡ്സിന്റെ മുഖ്യ ശില്പിയും മുന്‍ സെക്രട്ടറിയും ആണ്. ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ‘എക്കോ’ (ECHO) ചാരിറ്റി സംഘടനയുടെ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ഫോമയുടെ മുഖ്യധാര നേതാക്കളില്‍ ഒരാളായ ബിജു, ന്യൂയോര്‍ക്കിലെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമാണ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജി ശാമുവേല്‍ റാക്ക് സ്പെയ്സ് ടെക്‌നോളോജിസ് എന്ന സ്ഥാപനത്തിലെ ഐ.ടി. എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ സജീവ പ്രവര്‍ത്തകനായ ജോര്‍ജിയുടെ സാമൂഹിക -ജീവകാരുണ്യ മേഖലകളിലെ ഇടപെടലുകള്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്.
കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഗിരീഷ് പോറ്റി മസ്സാച്ചുസെറ്‌സിലെ ന്യൂ ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളീ അസ്സോസ്സിയേഷന്‍ (NEMA) എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. മൈക്രോസോഫ്റ്റിലെ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ ഗിരീഷിനാണ് ഹെല്പിങ് ഹാര്‍ഡ്സിന്റെ ഐ,ടി ചുമതല.
കോര്‍ഡിനേറ്റര്‍ ആയ ബിനു മാമ്പിള്ളി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. ആയും അഡ്വൈസറി ചെയര്‍മാനായും, ഫോമാ ക്രെഡന്‍ഷ്യല്‍ കമ്മറ്റി സെക്രട്ടറി, ടാമ്പാ ബേ മലയാളീ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ്.
മറ്റൊരു കോര്‍ഡിനേറ്റര്‍ ആയ ജിയോ മാത്യൂസ് കടവേലില്‍ സാക്രമെന്റോയില്‍ കൊമ്മേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. സാക്രമെന്റോ മലയാളി അസ്സോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകനായ ജിയോ, നാട്ടിലും അമേരിക്കയിലും വിവിധ ജീവകാരുണ്യ പ്രവത്തനങ്ങളില്‍ പങ്കാളിയാണ്.
കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഡെന്നിസ് മാത്യു മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുന്നു. കൂടാതെ സാമൂഹിക – ജീവകാരുണ്യ മേഖലകളിലും വ്യാപൃതനാണ്. ഫോമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ”ഹെല്പിങ് ഹാന്‍ഡ്സ്”. പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍, ഇതിനോടകം നിരവധി ആളുകള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കുവാന്‍ ഫോമക്ക് സാധിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.
പുതിയ ഭാരവാഹികളെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും , ആശംസകള്‍ നേരുകയും ചെയ്തു.