ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജന് യുവ നേതൃത്വം; പ്രവര്‍ത്തനോദ്ഘാടനം ഉടന്‍

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജന് 2024-2026 വര്‍ഷത്തേക്ക് യുവ നേതൃത്വത്തിന്റെ നീണ്ട നിര. കഴിഞ്ഞ ആഗസ്റ്റില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനായില്‍ വച്ച് നടത്തപ്പെട്ട വാശിയേറിയ മത്സരത്തില്‍ ന്യൂയോര്‍ക്ക് മെട്രോ റീജന്‍ ആര്‍.വി.പി. ആയി തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വയുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള റീജണല്‍ ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്.

ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്നും നാഷണല്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ ജോയിന്റ് സെക്രട്ടറി പോള്‍ പി.ജോസ്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വര്‍ഗ്ഗീസ്, ഡോ. ജേക്കബ് തോമസ് (എക്‌സ്-ഒഫീഷിയോ), കംപ്ലെയ്ന്‍സ് കൗണ്‍സില്‍ അംഗങ്ങളായ വര്‍ഗ്ഗീസ് കെ. ജോസഫ്, ജോമോന്‍ കുളപ്പുരക്കല്‍, ജുഡിഷ്യറി കൗണ്‍സില്‍ അംഗം ലാലി കളപ്പുരയ്ക്കല്‍, ബൈലോ കമ്മറ്റി അംഗം സജി എബ്രഹാം, നാഷണല്‍ വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയി, ക്രെഡെന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ വിജി എബ്രഹാം, ഹെല്പിങ് ഹാന്‍ഡ്സ് കോഓര്‍ഡിനേറ്റര്‍ ബിജു ചാക്കോ എന്നീ നാഷണല്‍ നേതാക്കളില്‍ പലരും യോഗത്തില്‍ പങ്കെടുത്തു.

ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ദില്‍ബാര്‍ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത നിര്‍വ്വഹിച്ച ആര്‍.വി.പി. മാത്യു ജോഷ്വ 2024-2026 കാലയളവിലേക്ക് മെട്രോ റീജിയണില്‍ നിന്നും നാഷണല്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ചു. മെട്രോ റീജിയണിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്ന് ജോഷ്വ അഭ്യര്‍ഥിച്ചു. പിന്നീട് മെട്രോ റീജിയണ്‍ കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. റീജിയണല്‍ കമ്മറ്റിയിലേക്ക് താഴെ പറയുന്നവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ചെയര്‍മാന്‍ ഫിലിപ്പോസ് കെ ജോസഫ്, സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി), ട്രഷറര്‍ ബിഞ്ചു ജോണ്‍, വൈസ് ചെയര്‍മാന്‍ ജെസ്വിന്‍ ശാമുവേല്‍, ജോയിന്റ് സെക്രട്ടറി ഡോ. ബിന്ദു തോമസ്, ജോയിന്റ് ട്രഷറര്‍ റിനോജ് കോരുത്, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ തോമസ് ഉമ്മന്‍, യൂത്ത് ഫോറം ചെയര്‍മാന്‍ അലക്‌സ് സിബി, ചാരിറ്റി ചെയര്‍മാന്‍ രാജേഷ് പുഷ്പരാജന്‍, റിക്രിയേഷന്‍ ചെയര്‍മാന്‍ ബേബിക്കുട്ടി തോമസ്, വിമന്‍സ് ഫോറം ചെയര്‍ നൂപാ കുര്യന്‍, പി.ആര്‍.ഓ. മാത്യുക്കുട്ടി ഈശോ, ഉപദേശക സമിതി അംഗങ്ങള്‍ – കുഞ്ഞു മാലിയില്‍, ചാക്കോ കോയിക്കലത്ത്, തോമസ് ടി.ഉമ്മന്‍, കമ്മറ്റി അംഗങ്ങള്‍ – ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഷാജി വര്‍ഗ്ഗീസ്, ഷാജി മാത്യു, മാമ്മന്‍ എബ്രഹാം, തോമസ് ജെ. പായ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്‌കറിയാ, ചാക്കോ എബ്രഹാം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വത്തിന് ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഫോമാ നാഷണല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, നാഷണല്‍ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ ജോഷ്വായെ ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.

More Stories from this section

family-dental
witywide