ഫോമ സെന്‍ട്രല്‍ റീജന്‍ കലാമേള മെയ് നാലിന്‌

ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൻ സംഘടിപ്പിക്കുന്ന വാർഷിക കലാമേള മെയ് നാലിന്. ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായി വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും. രജിസ്ട്രേഷനുള്ള അവസാന തിയതി ഏപ്രിൽ 28 ആയിരുന്നെങ്കിലും പിന്നീട് അത് ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.

വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകം, ആൺകുട്ടിക്ക് കലാപ്രതിഭ എന്നിവയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ടീമിന് റൈസിങ് സ്റ്റാർ അവാർഡും ക്യാഷ് പ്രൈസും നൽകും. കൂടാതെ വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്‍റാകാനായിൽ ഓഗസ്റ്റിൽ നടക്കുന്ന ഫോമാ നാഷനൽ കൺവൻഷനിലെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ജന. കോർഡിനേറ്റർ ജൂബി വള്ളിക്കളം – 312 685 5829
കോർഡിനേറ്റേഴ്സ് ആഷാ മാത്യു – 612 986 2663
ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068
ലിന്‍റാ ജോളിസ് – 224 432 7602
ശ്രീജയ നിഷാന്ത് – 847 769 1672