ബിജു ലോസണ്‍ ഫോമ സതേണ്‍ റീജൻ വൈസ്‌ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്നു

ഡാലസ്‌: നോര്‍ത്ത്‌ അമരിക്കയിലെ പ്രമുഖ (ടാവല്‍ ഏജസിയായ ലോസണ്‍ ട്രാവല്‍സ്‌ ഉടമയും മലയാള സിനിമാ നിര്‍മാതാവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ബിജു ലോസണ്‍ (ബിജു തോമസ്‌) ഫോമയുടെ സതേണ്‍ റീജൻ വൈസ്‌ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്നു.

ഓഗസ്റ്റ്‌ 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റക്കാനയിന്‍ വച്ചു അരങ്ങേറുന്ന ഫോമ സാര്‍വ്വദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സതേണ്‍ റീജനില്‍ നിന്നുള്ള അഞ്ചു സംഘടനകള്‍ പങ്കെടുക്കും.

ഡാളസ്‌ മലയാളി അസോസിഷന്‍ മുന്‍ പ്രസിഡന്‍റായ ബിജു ലോസന്‍ സംഘടനയുടെ ട്രസ്റ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, 2020 ലെ ഫോമ കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍, 2022 ലെ ഫോമാ ബിസിനസ്‌ മീറ്റ്‌ ചെയര്‍പേഴ്‌സണ്‍, ഡാളസ്‌ ഇന്ത്യ അസോസിയേഷന്‍ അഡ്വൈസറി ബോര്‍ഡ്‌ അംഗം തുടങ്ങിയ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം മലയാളി സമൂഹത്തിനു സമര്‍പ്പിച്ചിട്ടുണ്ട്‌. വ്യവസായ സംരംഭകയായ റാണി തോമസാണ്‌ ബിജുവിന്‍റെ ഭാര്യ. അബിഗേയില്‍, ആഡ്ലിന്‍, അനബല്‍ എന്നിവര്‍ മക്കളാണ്‌. ഡാളസ്‌ മലയാളി അസോസിയേഷന്‍റെ പിന്തുണയും ബിജു തോമസിനുണ്ട്.