വയനാടിന് 10 വീടുകൾ ഫോമ നിർമിച്ചു നൽകും, സർക്കാരിൻ്റെ ടൌൺഷിപ്പ് പദ്ധതിക്ക് സഹായം നൽകും: ഫോമ കൺവെൻഷൻ

പുൻ്റ കാന: അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ പുന്റ കാനയിൽ ഗംഭീര തുടക്കം. കേരളത്തിലെ വയനാട് സമാനതകളില്ലാത്ത ദുരന്തം നേരിടുന്ന സാഹചര്യത്തിൽ വയനാട്ടിലെ ദുരിത ബാധിതർക്കായി 10 വീടുകൾ നിർമിച്ചു നൽകും. വയനാടിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ടൌൺഷിപ് പദ്ധതിയുമായി ഫോമ ഇനിയും സഹകരിക്കുകയും സഹായം നൽകുകയും ചെയ്യുമെന്ന് കൺവൻഷനിൽ ഫോമ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ് പ്രഖ്യാപിച്ചു.

ഫോമയുടെ പ്രവർത്തനത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരളം നോക്കിക്കാണുന്നതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കാരണം കേരളത്തിൽ ഒരു പ്രശ്നമുണ്ടായാൽ ഫോമ ഓടിയെത്തും, കേരളത്തെ ചേർത്തു പിടിക്കും. കേരളത്തിന്റെ ജന ഹൃദയത്തിൽ ഇടം നേടിയ ഏറ്റവും വലിയ പ്രസ്ഥാനമാണ് ഫോമ എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ചേർന്നു നിന്നുകൊണ്ട് കേരളത്തെ പടുത്തുയർത്താൻ സഹായിച്ച ഫോമയുടെ നന്മയ്ക്കും കാരുണ്യത്തിനും കേരളീയർ എല്ലാവരും കടപ്പെട്ടിരിക്കുന്നു. ഫോമ നൽകിയ സ്നേഹത്തിന്റെ വില വലുതാണ്. കേരളത്തിലെ ജനഹൃദയങ്ങളിൽ ഇടം നേടാൻ ഫോമയ്ക്കായിട്ടുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം. ഗോപകുമാർ പറഞ്ഞു.

വയനാട്ടിലെ ദുരന്ത ബാധിതർക്കായി 10 വീടുകൾ വച്ചു നൽകാൻ തീരുമാനിച്ച ഫോമ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നെന്ന് മോൺസ് ജോസഫ് എംഎൽഎ പറഞ്ഞു. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വയനാട് ദുരന്തം തന്നെയാണ്. കുറഞ്ഞത് 100 വീടുകളിലേക്ക് എങ്കിലും ഇനിയും ഫോമയുടെ സഹായം എത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓജസ് ജോൺ, ബിജു തോണിക്കടവ്, കൺവെൻഷൻ ചെയർ കുഞ്ഞ് മാലിയിൽ, . ഫാ. പോൾ പൂവത്തിങ്കൽ, സിനിമ താരം സ്വാസിക, റിട്ട. ഡിജിപി ടോമിൻ ജെ. തച്ചങ്കരി, സണ്ണി വള്ളിക്കളം , ഡോ. ജയ്മോൾ ശ്രീധർ, ജയിംസ് ജോർജ്, സാജ് റിസോർട്ട്സ് മാനേജിങ് ഡയറക്ടർ സാജൻ വർഗീസ്, സംവിധായകൻ കെ. മധു, എന്നിവർ പ്രസംഗിച്ചു. റിയാന ഡാനിഷ് പ്രാർഥന ഗാനം ആലപിച്ചു ,ഷോണ സാജൻ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. ലിസ് പൌലോസ് എംസിയായിരുന്നു

FOMAA Convention Began at Punta Cana

More Stories from this section

family-dental
witywide