ഫോമയ്ക്ക് പുതിയ സാരഥികൾ: ബേബി മണക്കുന്നേൽ പ്രസിഡൻ്റ് , ബൈജു വർഗീസ് ജനറൽ സെക്രട്ടറി, സിജിൽ പാലക്കലോടി ട്രഷറർ

പുന്റ കാന: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ 2024 – 2026 വർഷത്തെ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.

ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനയില്‍ നടക്കുന്ന ഫോമ അന്താരാഷ്ട്ര കണ്‍വെന്‍ഷൻ്റെ രണ്ടാം ദിനമാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾ: ബേബി മണക്കുന്നേൽ പ്രസിഡൻ്റ് , ബൈജു വർഗീസ് ജനറൽ സെക്രട്ടറി, സിജിൽ പാലക്കലോടി ട്രഷറർ, ഷാലു പുന്നൂസ് വൈസ് പ്രസിഡൻ്റ്, പോൾ പി. ജോസ് ജോ. സെക്രട്ടറി , അനുപമ കൃഷ്ണൻ ജോ. ട്രഷറർ


ബേബി ഊരാളിൽ ഇലക്ഷൻ കമ്മിഷൻ ചെയർമാനായും  മാത്യു ചെരുവിൽ, അനു സ്കറിയ എന്നിവർ അംഗങ്ങളായുമുള്ള ഇലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വിജയികളെ മോൻസ് ജോസഫ് എം. എൽ. എ അഭിനന്ദിച്ചു.

ബേബി മണക്കുന്നേലിന് 386 വോട്ടും എതിർ സ്ഥാനാർത്ഥി തോമസ് ടി ഉമ്മന് 128 വോട്ടും ലഭിച്ചു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർഗ്ഗീസിന് 307 വോട്ടും, സാമുവേൽ മത്തായിക്ക് 159 വോട്ടും, മധു നമ്പ്യാർക്ക് 48 വോട്ടും ലഭിച്ചു. ട്രഷററായി വിജയിച്ച സിജിൽ പാലക്കലോടിക്ക് 427 വോട്ടും ബിനൂബ് ശ്രീധരൻ 87 വോട്ടും , വൈസ് പ്രസിഡൻ്റായി വിജയിച്ച ഷാലു പുന്നൂസിന് 391 വോട്ടും സണ്ണി കല്ലൂപ്പാറയ്ക്ക് 123 വോട്ടും , ജോയിൻ്റ് സെക്രട്ടറിയായി വിജയിച്ച പോൾ പി ജോസിന് 410 വോട്ടും പിൻസ് മാത്യു നെച്ചിക്കാട്ടിന് 104 വോട്ടും , ജോ .ട്രഷറാറായി വിജയിച്ച അനുപമ കൃഷ്ണന് 336 വോട്ടും അമ്പിളി സജിമോന് 178 വോട്ടും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide