ഫോമാ സൺഷൈൻ റീജിയന്റെ ഗ്ലോബൽ കൺവെൻഷൻ കിക്കോഫ് പ്രൗഢഗംഭീരമായി

സോണി കണ്ണോട്ടുതറ

ഓർലാണ്ടോ: ഫോമാ സൺഷൈൻ റീജിയന്റെ ഗ്ലോബൽ കൺവെൻഷൻ കിക്കോഫ് അംഗസംഘടനായ ഒരുമയുടെ വസന്തോത്സവം 2024ന്റെ വേദിയിൽവച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. റീജണൽ ആർ.വി.പി ചാക്കോച്ചൻ ജോസഫിന്റെ സാന്നിധ്യത്തിൽ സൺഷൈൻ റീജിയൺ ചാരിറ്റി ഫോറം ചെയർ സണ്ണി കൈതമറ്റം ഫോമാ നാഷണൽ ട്രഷറർ ബിജു തോണിക്കടവിലിനു ആദ്യ ചെക്ക് കൈമാറി. ഫോമായുടെ റീജിണൽ നേതാക്കന്മാരായ  നോബിൾ ജനാർദ്ദൻ,  ദയാ കമ്പിയിൽ, രാജ് കുറുപ്പ്, രാജീവ് കുമാരൻ, ഒരുമയുടെ പ്രസിഡന്റ് സ്‌മിത നോബിൾ, സോണി കണ്ണോട്ടുതറ എന്നിവർ പ്രസ്‌തുത വേദിയിൽ വെച്ച് ബിജു തോണിക്കടവിലിനു ചെക്കുകൾ കൈമാറി.

ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന ഗ്ലോബൽ  കൺവെൻഷന് ഫാമിലികളുടെ നല്ല പങ്കാളിത്തം ഉണ്ടാകുമെന്ന്  നാഷണൽ ട്രഷറർ ബിജു തോണിക്കടവിൽ തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു.  സൺ ഷൈൻ റീജിയന്റെ അംഗസംഘടനകളിൽ നിന്നും നിർലോഭമായ പിന്തുണയാണ് ഫോമായുടെ ഗ്ലോബൽ  കൺവെൻഷന് ലഭിക്കുന്നതെന്ന് റീജണൽ ആർ.വി.പി ചാക്കോച്ചൻ ജോസഫ് അഭിപ്രായപ്പെട്ടു.

സ്‌മിത നോബിളിന്റെയും, അനുരാധ മനോജിന്റെയും  നേതൃത്വത്തിൽ ഉള്ള ഒരുമയുടെ കമ്മിറ്റിയാണ് ദൃശ്യചാരുതയേകുന്ന നയനമനോഹരമായ കലാപരിപാടികൾ  വസന്തോത്സവം 2024 എന്നപേരിൽ  ഈസ്റ്റർ  ഈദ് വിഷു ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്.