
വാഷിംഗ്ടണ്‍: ചൈനീസ് മിലിട്ടറി പൈലറ്റുമാര്‍ക്ക് വിമാനവാഹിനിക്കപ്പലുകളില്‍ ഇറങ്ങാന്‍ പരിശീലനം നല്‍കിയെന്നാരോപിച്ച് ഓസ്ട്രേലിയയില്‍ പിടിയിലായ യുഎസ് മുന്‍ മറൈന്‍ പൈലറ്റ്, അറിയാതെ ഒരു ചൈനീസ് ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. തന്ത്രപ്രധാനമായ വിവരങ്ങള്‍ക്കായി പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ അഭ്യര്‍ത്ഥനകള്‍ തന്റെ കുടുംബത്തെ അപകടത്തിലാക്കുന്നുവെന്ന് അയാള്‍ ഭയക്കുന്നതായും ഓസ്ട്രേലിയന്‍ പൗരനായ ഡാനിയല്‍ ഡഗ്ഗന്‍ (55)ന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കുറ്റാരോപിതനായ ചൈനീസ് പ്രതിരോധ ഹാക്കര്‍ സു ബിന്നുമായി ഡഗ്ഗന് ബന്ധമുള്ളതായും അഭിഭാഷകന്റെ ഫയലിംഗിലുണ്ട്.
അതേസമയം, പിടിയിലായ ഡഗ്ഗന്‍ യുഎസിന്റെ ആയുധ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. ബെയ്ജിംഗില്‍ ആറുവര്‍ഷത്തെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം 2022-ല്‍ അറസ്റ്റിലായതുമുതല്‍ ഓസ്ട്രേലിയന്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണ്.
സു ബിനില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഡഗ്ഗനുമായി യുഎസ് അധികൃതര്‍ കത്തിടപാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡഗ്ഗന്റെ അഭിഭാഷകന്‍ ഓസ്ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ക്ക് മാര്‍ച്ചില്‍ സമര്‍പ്പിച്ച മൊഴിയില്‍ പറഞ്ഞു. മാത്രമല്ല, ഡഗ്ഗനെ കൈമാറാനുള്ള കേസ് മജിസ്ട്രേറ്റ് കേട്ട ശേഷം യുഎസിലേക്ക് കീഴടങ്ങാന്‍ നല്‍കണോ എന്ന് അദ്ദേഹം തീരുമാനിക്കും. സൈനികന്‍ അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഈ മാസം സിഡ്നി കോടതിയില്‍ കേസ് പരിഗണിക്കും.
അതേസമയം 2014-ല്‍ കാനഡയില്‍ അറസ്റ്റിലായ സു ബിന്‍, 2016-ല്‍ യു.എസ്. പ്രതിരോധ കരാറുകാരെ ഹാക്ക് ചെയ്ത് യുഎസ് മിലിട്ടറി എയര്‍ക്രാഫ്റ്റ് ഡിസൈനുകള്‍ മോഷ്ടിച്ചതിന് കുറ്റസമ്മതം നടത്തിയിരുന്നു.















