യുട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കി ( 56) അർബുദം ബാധിച്ച് മരിച്ചു

യുട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കി അന്തരിച്ചു. 56 വയസ്സായിരുന്നു. രണ്ടു വർഷമായി അർബുദബാധിതയായി ചികിൽസയിലായിരുന്നു.

വോജ്‌സിക്കിയുടെ ഭർത്താവ് ഡെന്നിസ് ട്രോപ്പർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവാർത്ത പങ്കുവെച്ചത്.

“26വർഷം ഒപ്പമുണ്ടായിരുന്ന എൻ്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് കുട്ടികളുടെ അമ്മയുമായ സൂസൻ ഇന്ന് ഞങ്ങളെ വിട്ടുപോയി. രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി അവർ ജീവിക്കുകയായിരുന്നു.സൂസൻ എൻ്റെ ഏറ്റവും നല്ല സുഹൃത്തും ജീവിത പങ്കാളിയും മാത്രമല്ല, അതീവ ബുദ്ധിസാമർഥ്യമുള്ളവളും സ്നേഹനിധിയായ അമ്മയും അനേകർക്ക് പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളക്കാനാവാത്തതായിരുന്നു. ഞങ്ങൾ ഹൃദയം തകർന്നവരാണ്, ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ കൂടി ഓർക്കുക,” അദ്ദേഹം എഴുതി.

ആൽഫബെറ്റ് ചീഫ് എക്‌സിക്യുട്ടീവ് സുന്ദർ പിച്ചൈയും വോജ്‌സിക്കിക്കുള്ള തൻ്റെ ആദരാഞ്ജലികൾ അർപ്പിച്ച് എക്‌സിൽ പോസ്റ്റ് ഇട്ടു.

“എൻ്റെ പ്രിയ സുഹൃത്ത് സൂസൻ്റെ വേർപാടിൽ അവിശ്വസനീയമാംവിധം ദുഃഖമുണ്ട്. അവർ ഗൂഗിളിൻ്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ്, അവരില്ലാത്ത ലോകത്തെ സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. അവർ ഒരു അവിശ്വസനീയ വ്യക്തിത്വത്തിന് ഉടമയും മികച്ച ലീഡറുമായിരുന്നു. ലോകത്ത് വമ്പിച്ച സ്വാധീനം ചെലുത്തിയ സുഹൃത്ത്” പിച്ചൈ ഇങ്ങനെ കുറിച്ചു.

ഒമ്പത് വർഷത്തെ സേവനത്തിനു ശേഷം 2023 ഫെബ്രുവരിയിൽ യൂട്യൂബ് സിഇഒ സ്ഥാനത്ത് നിന്ന് വോജ്‌സിക്കി സ്ഥാനമൊഴിഞ്ഞിരുന്നു. ആ സമയത്ത്, താൻ ആരോഗ്യം ശ്രദ്ധിക്കാൻ പോകുന്നു എന്നു മാത്രമേ സൂസൻ പറഞ്ഞിരുന്നുള്ളു.

1998-ൽ ലാറി പേജിനും സെർജി ബ്രിനും ഗൂഗിളിന് തുടക്കമിട്ടത് സൂസൻ്റെ മാതാപിതാക്കളുടെ വീട്ടിലെ ഗാരേജ് സ്ഥലം വാടകയ്‌ക്കെടുത്തായിരുന്നു. അന്ന് മുതൽ സൂസൻ ഗൂഗിളിനു ഒപ്പം ചേർന്നു. ഗൂഗിളിന്റെ 16-ാമത്തെ ജീവനക്കാരിയായും അതിൻ്റെ ആദ്യത്തെ മാർക്കറ്റിങ് ഹെഡും അവരായിരുന്നു. 25 വർഷം അവർ ഗൂഗിളിന് ഒപ്പം നിന്നു. അമേരിക്കൻ പത്രപ്രവർത്തകയായ എസ്തർ വോജ്ക്കിയായിരുന്നു അമ്മ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറും പോളിഷ് വംശജനുമായ സ്റ്റാൻലി വോജിസ്ക്കിയായിരുന്നു പിതാവ്.

Former YouTube CEO Susan Wojcicki passes Away

More Stories from this section

family-dental
witywide