
ഗാസ: ഹമാസ് തട്ടിക്കൊണ്ടുപോയ നാല് ബന്ദികളെ വിട്ടയച്ചു. നാലുപേരും അവരുടെ കുടുംബങ്ങളുമായി വീണ്ടും ചേർത്തു. നുസൈറാത്തിൽ പകൽസമയത്ത് കര, നാവിക, വ്യോമ സൈനിക നീക്കത്തിലാണ് നോവ അറഗാമി(25), ആൽമോങ് മെയർ(21), ആന്ദ്രേ കോസ്ലോവ്( 27), ഷലോമി സിവ്( 40) എന്നിവരെ കണ്ടെത്തിയത്.
നാലുപേരും ആരോഗ്യത്തോടെയായിരുന്നുവെന്നും വൈദ്യ പരിശോധനകൾക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു.
നോവ സംഗീതനിശക്കെത്തിയവരായിരുന്നു ഇവർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 250ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇവരിൽ നൂറോളം പേരെ താൽക്കാലിക വെടിനിർത്തലിനിടെ വിട്ടയച്ചിരുന്നു.
ബാക്കിയുള്ളവരിൽ നിരവധി പേർ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് നാലുപേരെ മോചിപ്പിച്ചെന്ന വാർത്ത പുറത്തുവരുന്നത്. രണ്ടു കെട്ടിടങ്ങളിലായാണ് ഇവരുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു.