യുഎസില്‍ മനുഷ്യക്കടത്ത് റാക്കറ്റ് നടത്തിയ 4 ഇന്ത്യന്‍ – അമേരിക്കക്കാര്‍ക്കെതിരെ കേസെടുത്തു

ഹൂസ്റ്റണ്‍: യുഎസിലെ ടെക്സാസിലെ ഒരു വീട് കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് റാക്കറ്റ് നടത്തിയ നാല് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കെതിരെ കേസെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചന്ദന്‍ ദാസിറെഡ്ഡി (24), ദ്വാരക ഗുണ്ട (31), സന്തോഷ് കട്കൂരി (31), അനില്‍ മാലെ (37) എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി.

പ്രിന്‍സ്റ്റണിലെ കോളിന്‍ കൗണ്ടിയിലെ ജിന്‍സ്ബര്‍ഗ് ലെയ്നിലുള്ള ഒരു വീട്ടില്‍ നിന്നും 15 സ്ത്രീകളെ മനുഷ്യ കടത്തിന്റെ ഇരകളായി കണ്ടെത്തിയെന്ന് അന്വേഷണം നടത്തുന്ന പ്രിന്‍സ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വിവരമുണ്ട്.

സ്ത്രീകള്‍ക്ക് വീട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും തറയിലാണ് അവര്‍ ഉറങ്ങിയിരുന്നതെന്നും വീട്ടിലെത്തിയ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ഇവിടെ മള്‍ട്ടിപ്പിള്‍ പ്രോഗ്രാമിംഗിലുള്‍പ്പെടെ നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സ്ത്രീകള്‍.

More Stories from this section

family-dental
witywide