അലബാമയിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്കു പരുക്ക്

ശനിയാഴ്ച രാത്രി അലബാമയിലെ ബിർമിംഗ്ഹാമിലെ ഒരു നിശാക്ലബിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ബിർമിംഗ്ഹാം നോർത്ത് 27-ാം സ്ട്രീറ്റിലെ നൈറ്റ്ക്ലബിലേക്ക് തെരുവിൽ നിന്ന് ഒരാൾ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ രാത്രി 11 മണിയായി. നിശാക്ലബ്ബിനുള്ളിൽ രണ്ട് സ്ത്രീകളേയും വേദിക്ക് സമീപത്തെ നടപ്പാതയിൽ ഒരു പുരുഷനേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് ബർമിംഗ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്സ്ജെറാൾഡ് പ്രസ്താവനയിൽ അറിയിച്ചു.

മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നിരവധി പേരെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഒമ്പത് പേരെങ്കിലും ഇപ്പോഴും ചികിത്സയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ കുറിച്ച് ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിവരവും പൊലീസ് പുറത്തു വിട്ടിട്ടില്ല.

four people were killed and nine others were wounded in a shooting at a Birmingham

More Stories from this section

family-dental
witywide